നോട്ട് നിരോധനം,റിസര്‍വ് ബാങ്കിന്റെ തീരുമാനം, ഇത് സ്വാഭാവിക നടപടി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

v muralidharan

ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ട് നിരോധിച്ചത് റിസര്‍വ്വ് ബാങ്കിന്റെ തീരുമാനമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. നോട്ട് നിരോധനം സ്വാഭാവിക നടപടിയാണ്. കാര്യങ്ങളെല്ലാം റിസര്‍വ് ബാങ്ക് വിശദീകരിച്ചിട്ടുണ്ടെന്നും വി. മുരളീധരന്‍ പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും, ഉഷ്ണതരംഗത്തിന് സാധ്യത

കഴിഞ്ഞ ദിവസമാണ് 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സി പിന്‍വലിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചത്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ചതായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. 2000 ത്തിന്റെ നോട്ടുകള്‍ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറന്‍സി വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത സെപ്റ്റംബര്‍ 30 വരെ തുടരുമെന്നാണ് റിസര്‍വ് ബാങ്കിന്റെ പത്രക്കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്. മെയ് 23 മുതല്‍ നോട്ടുകള്‍ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബര്‍ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേല്‍പ്പിക്കണം. ഒരാള്‍ക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കില്‍ നല്‍കി മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ആര്‍ബിഐ വ്യക്തമാക്കി.

2016 ലാണ് പ്രധാനമന്ത്രി വലിയ പ്രഖ്യാപനത്തോടെ അഞ്ഞുറിന്റെയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയ 2000 ത്തിന്റെയും 500 ന്റെയും നോട്ടുകള്‍ വിപണിയിലിറക്കിയത്. കള്ളപ്പണം നിരോധിക്കാനെന്ന പേരിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. അന്ന് പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളാണ് ഏഴ് വര്‍ഷത്തിന് ശേഷം കേന്ദ്രം പിന്‍വലിക്കുന്നത്.നിലവില്‍ 2000 രൂപ നോട്ടാണ് രാജ്യത്ത് പ്രചാരത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി. ഇനിയിത് 500 രൂപയാകും.

Previous Post Next Post

نموذج الاتصال