തിരുവനന്തപുരം: അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ സമരത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളത്തെ തന്നെ ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു. തമാശയിലാണ് ട്രോള്‍ വന്നതെങ്കിലും അത് യാഥാര്‍ത്ഥ്യമല്ലേ എന്നും സുധാകരന്‍ ചോദിച്ചു. പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരെന്ന് വിമര്‍ശിച്ച സുധാകരന്‍ സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയമാണെന്നും അതിന്റെ തെളിവാണ് ഡോ. വന്ദന കൊലക്കേസും താനൂര്‍ ബോട്ട് അപകടവും എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. താനൂരില്‍ നടന്നതും സര്‍ക്കാര്‍ വീഴ്ച്ചയാണെന്നും ബോട്ട് അപകടത്തിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും ആരോപിച്ചു.