തിരുവനന്തപുരത്ത് petrol pump മാനേജരിൽ നിന്ന് രണ്ടരലക്ഷം കവർന്ന കേസിൽ tictok താരവും മോഷണക്കേസ് പ്രതിയുമായ മീശ വിനീതും സുഹൃത്തും അറസ്റ്റിൽ. മംഗലപുരം പൊലീസാണ് തൃശൂരിൽ നിന്നും ഇരുവരെയും പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിലെത്തിയാണ് ഇരുവരും കവർച്ച നടത്തിയത്. കവർച്ചയ്ക്ക് ശേഷം സ്കൂട്ടർ ഉപേക്ഷിച്ച ഇരുവരും പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു.
മാർച്ച് 23നാണ് കണിയാപുരത്ത് നിന്നും ഇരുവരും പണം കവർന്നത്. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്ബിഐയിലടയ്ക്കാൻ പോകവേ വിനീതും സുഹൃത്തും പിടിച്ചുപറിച്ച്കടന്നുകളയുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചെങ്കിലും വ്യാജ നമ്പർ പ്ലേറ്റ് മോഷ്ടാക്കൾ ഉപയോഗിച്ചതിനെ തുടർന്ന് അന്വേഷണം പ്രതിസന്ധിയിലായി. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്ക് പോയതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ honda dio scooter പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ഇരുവരെയും കുടുക്കിയത്. മീശ വിനീതിനെതിരെ പത്തോളം കേസുകളും ഒരു ബലാൽസംഗക്കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.