റവന്യു വകുപ്പിലെ സങ്കീർണതകൾ പരിഹരിക്കുക സർക്കാർ ലക്ഷ്യം: മന്ത്രി കെ രാജൻ

തിരുവനന്തപുരം: റവന്യു വകുപ്പിലെ സങ്കീർണതകൾ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജൻ. പ്ലാൻ സ്‌കീം പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് പുതിയതായി നിർമിച്ച കല്ലേലിഭാഗം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിരവധി നിയമങ്ങൾ ചേർന്നതാണ് റവന്യു വകുപ്പിലെ ചട്ടങ്ങൾ. സങ്കീർണതകൾ പരമാവധി കുറയ്ക്കാനാണ് ഡിജിറ്റലൈസേഷൻ ഉൾപ്പടെ നടപ്പാക്കുന്നത്. ജീവനക്കാരുടെ ജോലി ഭാരവും ഇതിലൂടെ കുറയ്ക്കാനാക്കും. കേരളത്തിൽ സമ്പൂർണ പട്ടയ വിതരണമാണ് സർക്കാർ ലക്ഷ്യമെന്നും സമ്പൂർണ ഓൺലൈൻ സേവനം എല്ലാ കുടുംബങ്ങളിലും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Read Also: എന്തൊക്കെ പറഞ്ഞാലും ആഷിഖ് ഒരു പുരുഷനാണ്, അത് എത്ര പറഞ്ഞുകൊടുത്താലും ഒരു പുരുഷനു മനസ്സിലാകണമെന്നില്ല: റിമ കല്ലിങ്കല്‍

കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രമാണ് വില്ലേജ് ഓഫിസ് നിർമിച്ചത്. സി ആർ മഹേഷ് എം എൽ എ അധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം, എഡിഎം ആർ ബീനാറാണി, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, തഹസിൽദാർ പി ഷിബു രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Read Also: ദേശീയ വിദ്യാഭ്യാസ നയം: ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ എസ്എഫ്‌ഐ പ്രതിഷേധം

Previous Post Next Post

نموذج الاتصال