175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി: പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് 175 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊച്ചി സ്വദേശികളായ ഷജീര്‍ , ഷെമീര്‍ എന്നിവരാണ് പിടിയിലായത്. കഞ്ചാവ് നിറച്ച കാര്‍ രഹസ്യമായി നിര്‍ത്തിയിടാന്‍ സൗകര്യമൊരുക്കിയതിനാണ് അറസ്റ്റ്.

Read Also; ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റാൻ തൈര്

ഏപ്രില്‍ ഏഴിനാണ് പള്ളുരുത്തിയില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്ന് ചാക്കുകളില്‍ കഞ്ചാവ് കണ്ടെത്തിയത്. വാടകയ്ക്ക് നല്‍കിയ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്ന് ഉടമ നടത്തിയ അന്വേഷണത്തിലാണ് വഴിയരികില്‍ കാറും കഞ്ചാവും കണ്ടെത്തിയത്. ഈ സംഭവത്തിലാണ് അറസ്റ്റ്. ഈ മാസം അഞ്ചിന് അമ്പലമേടുനിന്ന് 16 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസില്‍ റിമാന്‍ഡിലുള്ള അക്ഷയ് രാജിന്റെ സംഘമാണ് കാര്‍ പള്ളുരുത്തിയില്‍ ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. അക്ഷയ് രാജ് പിടിയിലായതോടെ കാര്‍ സംഘം ഉപേക്ഷിക്കുകയായിരുന്നു.

Previous Post Next Post

نموذج الاتصال