യു.കെയില്‍ തൊഴിലവസരങ്ങള്‍, വിശദാംശങ്ങള്‍ അറിയാം..

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും യു.കെയില്‍ എന്‍.എച്ച്.എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്ഷയര്‍ ഹെല്‍ത്ത്ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയില്‍സ് സര്‍ക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയര്‍ ഫെയറിന്റെ രണ്ടാമത്തെ എഡിഷന്‍ മെയ് 4, 5, 6 തീയതികളില്‍ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലില്‍ നടക്കും.

യു.കെയിലെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റ് ആശുപത്രികളിലേക്ക് ഡോക്ടര്‍, നഴ്‌സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. OET/ IELTS ഭാഷാ യോഗ്യതയും (OETപരീക്ഷയില്‍ reading, speaking, listening എന്നിവയില്‍ ബി ഗ്രേഡും Writingല്‍ സി പ്ലസുംഅല്ലേങ്കില്‍ IELTS reading, speaking, listening സ്‌കോര്‍ 7നും Writing ല്‍ സ്‌കോര്‍ 6.5) നഴ്‌സിംഗില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ OET പരീക്ഷയില്‍ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയില്‍ ഏതെങ്കിലും രണ്ട് മൊഡ്യൂളിന് സ്‌കോര്‍ ഏഴോ ലഭിച്ച നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് uknhs.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സി.വി, ഒഇടി സ്‌കോര്‍ എന്നിവ അയയ്ക്കാവുന്നതാണ്. ഡോക്ടര്‍മാരില്‍ ജനറല്‍ മെഡിസിന്‍, അനസ്‌തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകള്‍ ഉള്ളത്. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ ബിരുദാനന്തര ബിരുദത്തിനു ശേഷം നാല് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Previous Post Next Post

نموذج الاتصال