ആലപ്പുഴ: മാരാരിക്കുളം പോക്സോ കേസിൽ 56 കാരൻ അറസ്റ്റിൽ. മാരാരിക്കുളം സ്വദേശിയായ 11 കാരിയെ വീട്ടിൽ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ച കേസിലാണ് രാജേഷ് കുമാർ പിടിയിലായത്. തനിക്കെതിരെ കേസ് എടുത്തത് അറിഞ്ഞതിനു പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
READ ALSO: രാജ്യത്ത് പുതിയ 157 നഴ്‌സിങ് കോളജുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെൺകുട്ടിയെ പ്രതിയുടെ വസതിയിൽ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
Tags
News