മാലിന്യം വലിച്ചെറിയൽ: 15,000 രൂപ പിഴ ഈടാക്കി

പാലക്കാട്: പൊതുസ്ഥലത്ത് അലക്ഷ്യമായി മെഡിക്കൽ മാലിന്യം വലിച്ചെറിഞ്ഞ വ്യക്തിയിൽ നിന്നും 15,000 രൂപ പിഴ ഈടാക്കി. അകത്തേത്തറ ഗ്രാമപഞ്ചായത്തിലാണ് സംഭവം. രണ്ടാം വാർഡിൽ പഞ്ചായത്ത് മുമ്പ് നിശ്ചയിച്ച പ്രകാരം വിവരം തെളിവ് സഹിതം പഞ്ചായത്തിൽ വിവരം അറിയിച്ച വ്യക്തിക്ക് 5,000 രൂപ പാരിതോഷികം നൽകി.

Read Also: ദമ്പതിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഭാര്യയെ വഴിയിൽ ഇറക്കിവിട്ട് ഭർത്താവുമായി സംഘം കടന്നുകളഞ്ഞു

പൊതുഇടങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പിഴ അടക്കമുള്ള കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും മാലിന്യം വലിച്ചെറിയുന്നത് തെളിവ് സഹിതം പഞ്ചായത്തിൽ അറിയിക്കുന്നവർക്ക് തുടർന്നും പാരിതോഷികം നൽകുമെന്നും സെക്രട്ടറി അറിയിച്ചു. മാലിന്യം ഹരിതകർമ്മസേനയ്ക്ക് നൽകി എല്ലാ പൊതുജനങ്ങളും പഞ്ചായത്തുമായി സഹകരിക്കണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.

Read Also: കേരളത്തിൽ കോൺഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകാതെയിരിക്കുന്നതിന്റെ കാരണം ഇതാണ്: കുറിപ്പുമായി മുഹമ്മദ് റിയാസ്

Previous Post Next Post

نموذج الاتصال