രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സാലഡ് സഹായിക്കുന്നു. മലവിസര്‍ജ്ജനം ക്രമപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദം, വന്‍കുടല്‍, തൊണ്ട, അന്നനാളം, വായിലെ കാന്‍സര്‍ തുടങ്ങി പല തരത്തിലുള്ള ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നാരുകള്‍ സഹായിക്കുന്നു.
മിക്ക സാലഡ് പച്ചിലകളിലും വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വേനല്‍ക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നത് തടയാന്‍ സഹായിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ സാലഡ് കഴിക്കുന്നത് ഗുണം ചെയ്യും. അധികം കാലറികള്‍ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്.
ശരീരത്തിന് ഗുണകരമായ പ്രകൃതിദത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് സാലഡിന്റെ ഏറ്റവും വലിയ ഗുണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സാലഡ് സഹായിക്കുന്നു. മലവിസര്‍ജ്ജനം ക്രമപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദം, വന്‍കുടല്‍, തൊണ്ട, അന്നനാളം, വായിലെ കാന്‍സര്‍ തുടങ്ങി പല തരത്തിലുള്ള ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നാരുകള്‍ സഹായിക്കുന്നു.
സാലഡ് കഴിക്കുന്നതിലൂടെ എപ്പോഴും വയറ് നിറഞ്ഞതായി തോന്നുകയും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കാനും സഹായിക്കുകയും ചെയ്യും. ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
ദിവസേന സാലഡ് കഴിക്കുന്നത് എല്ലുകളുടെ വികസനം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. വിറ്റാമിന്‍ കെ യുടെ താഴ്ന്ന അളവ് പലപ്പോഴും അസ്ഥികളുടെ താഴ്ന്ന ധാതു സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.
സാലഡ് ദിവസവും കഴിക്കുന്നത് പേശികളുടെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയയുടെ പ്രകടനം വര്‍ദ്ധിപ്പിക്കുകയും പേശികള്‍ നിര്‍മ്മിക്കാനും ഒരേസമയം കൂടുതല്‍ ഊര്‍ജസ്വലത നിലനിര്‍ത്താനും സഹായിക്കുന്നു. ഉറക്കമില്ലായ്മയെയും ഉറക്ക അസ്വസ്ഥതകളെയും ചെറുക്കാന്‍ ദിവസേനയുള്ള സാലഡ് സഹായിച്ചേക്കാം.