കൊച്ചി:കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തു വന്നു. അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കക്കുകളി നാടകം ക്രൈസ്തവ വിരുദ്ധ ഉള്ളടക്കമാണെന്ന് വിലയിരുത്തുകയും നാടകത്തിന്റെ അവതരണത്തെ അപലപിക്കുകയും ചെയ്തത്.
Read Also: മലപ്പുറത്ത് ഭക്ഷ്യവിഷബാധ: വില്ലനായത് തേങ്ങാപ്പൊങ്ങ്
നാടകത്തിനും സാഹിത്യരചനകള്‍ക്കും എക്കാലവും വ്യക്തമായ സാമൂഹികപ്രസക്തിയുണ്ട്. തിരുത്തലുകള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാല്‍, ആ ചരിത്രത്തെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിര്‍മ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവല്‍ക്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെസിബിസി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. അന്തര്‍ദേശീയ നാടകമേളയില്‍ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകള്‍ നാടകത്തിനു വലിയ പ്രചരണം നല്‍കുന്നതും അപലപനീയ മെന്നും കെസിബിസി പറഞ്ഞു .
അതേസമയം കഴിഞ്ഞ ദിവസം തൃശ്ശൂര്‍ അതിരൂപതയുടെ വികാരി ജനറല്‍ ഇറക്കിയ സര്‍ക്കുലറിലും കക്കുകളി നാടകത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട് . ഞായറാഴ്ച ഇടവകകള്‍ തോറും പ്രതിഷേധം നടത്താനുള്ള ആഹ്വാനമാണ് നല്‍കിയിട്ടുള്ളത്. തിങ്കളാഴ്ച കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സന്യാസ സമൂഹത്തിന്റെ ആത്മാഭിമാനത്തിന് വില പറയുന്ന നാടകം സംസ്ഥാന സര്‍ക്കാരിന്റെ അന്താരാഷ്ട്ര നാടക വേദിയില്‍ അവസരം നല്‍കിയത് അപലപനീയമാണ് എന്നും സഭ വിമര്‍ശിക്കുന്നു.
ഫ്രാന്‍സിസ് നൊറോണയുടെ കൃതിയെ ആസ്പദമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്. ക്രിസ്തീയ വിഭാഗം ഏറ്റവും കൂടുതലുള്ള വേലൂര്‍ എന്നഗ്രാമത്തിലാണ് നാടകം ആദ്യമായി അവതരിപ്പിക്കുന്നത്. പതിനാലോളം വേദികളില്‍ ഇതുവരെ നാടകം അവതരിപ്പിച്ചു. മന്ത്രി സജി ചെറിയാനും എം വി ഗോവിന്ദനും അടക്കമുള്ളവര്‍ നാടകത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പതിനാലോളം വേദികളില്‍ ഇതുവരെ നാടകം അവതരിപ്പിച്ചു.