തൃശ്ശൂർ: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു. വടൂക്കര ഫോർമൽ ഫിറ്റ്‌നെസ്സ് സെന്റർ ഉടമയും ട്രെയിനറുമായ പാലക്കൽ സ്വദേശി അജ്മലിനെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വ്യായാമത്തിന് ശേഷം യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് ലൈംഗികാതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ പ്രതി പിന്മാറി. തുടർന്ന് യുവതി ജിമ്മിൽ നിന്നും പുറത്തിറങ്ങി പൊലീസ് സ്റ്റേഷനിലെത്തി ട്രെയിനർക്കെതിരെ പരാതി നൽകി. തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Tags
News