വിജേഷ് പിള്ളയില്‍ നിന്ന് ഇനി സത്യങ്ങള്‍ പുറത്തുവരും, കേസ് എടുത്തിരിക്കുന്നത് കര്‍ണാടക പൊലീസ്

 

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയായ അഭിഭാഷകനെന്നു പരിചയപ്പെടുത്തിയ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന തന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വപ്ന ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ കൃഷ്ണരാജപുര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ‘നായാട്ട് ആരംഭിച്ചു’ എന്ന് ആരംഭിക്കുന്ന കുറിപ്പില്‍, വിജേഷ് പിള്ളയുമായി കൂടിക്കാഴ്ച നടത്തിയ ബെംഗളൂരുവിലെ ഹോട്ടലില്‍ തെളിവെടുത്തുവെന്നും പറയുന്നു.

 

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ മുഖേന വൈറ്റ്ഫീല്‍ഡിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണു സ്വപ്നയുടെ പരാതി.

സ്വപ്നയുടെ കുറിപ്പ്:

‘നായാട്ട് ആരംഭിച്ചു. എന്റെ പരാതിയില്‍ കര്‍ണാടക പൊലീസ് ദ്രുത നടപടികള്‍ ആരംഭിച്ചു. കര്‍ണാടക പൊലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം റജിസ്റ്റര്‍ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി. വിജേഷ് പിള്ള താമസിച്ച്, എനിക്ക് ഓഫര്‍ തന്ന ഹോട്ടലില്‍ കൊണ്ടുപോയി തെളിവും ശേഖരിച്ചു. വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ അറിയിച്ചു. ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍? നായാട്ട് തുടങ്ങി സഖാക്കളെ.

 

Previous Post Next Post

نموذج الاتصال