പ്ലസ് വൺ ചോദ്യപേപ്പർ പച്ചയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജിവയ്‌ക്കേണ്ടി വന്നേനെ: പി കെ അബ്ദുറബ്

ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പുമഷി ആയതിൽ വിവാദങ്ങൾ കൊഴുക്കുകയാണ്. ഇതിനിടെ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പികെ അബ്ദുറബ് രംഗത്തെത്തി. ചുവപ്പു മഷിക്കു പകരം പച്ച മഷി ആയിരുന്നെങ്കിൽ താൻ രാജിവെക്കേണ്ടി വന്നേനെ എന്ന് അബ്ദുറബ് കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ..
ഏതായാലും
പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ.
അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും,
അഞ്ചാറ് KSRTC ബസുകൾ
എറിഞ്ഞു തകർക്കുകയും,
മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ
വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.

Previous Post Next Post

نموذج الاتصال