1921 ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നതായി സംവിധായകന്‍ രാംസിംഹന്‍

 

കോഴിക്കോട്: 1921 ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയില്‍ റിലീസിന് ഒരുങ്ങുന്നതായി സംവിധായകന്‍ രാംസിംഹന്‍. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ‘പുഴ അമേരിക്കയിലേക്കൊഴുകാന്‍ പോകുന്നു’, എന്നാണ് രാമസിംഹന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.

READ ALSO:വിജേഷ് പിള്ള വലിയ ഓഫറാണ് തന്നത്, തന്നെ വഞ്ചിച്ചതായി സംവിധായകന്‍ മനോജ് കാന

ഈ മാസം ആദ്യവാരമാണ് ‘പുഴ മുതല്‍ പുഴ വരെ’ റിലീസ് ചെയ്തത്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആണ് രാമസിംഹന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. 2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിര്‍മ്മാണം.

തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചതെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു.

 

 

Previous Post Next Post

نموذج الاتصال