മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 53കാരന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുലാമന്തോൾ വളപുരം, അങ്ങാടിപറമ്പ് ഊത്തക്കാട്ടിൽ മുഹമ്മദ് ശരീഫ് എന്ന ഉസ്മാൻ ശരീഫ് ( 53) നാണ് ശിക്ഷ. കൊളത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
ഐപിസി 366 -പ്രകാരം രണ്ട് വർഷം കഠിന തടവും 10000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കഠിന തടവും, ഐപിസി 37 പ്രകാരം പ്രകാരം 7 വർഷം കഠിന തടവും 30000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും, ഐ.പി സി 34 പ്രകാരം ഒരു മാസം സാധാരണ തടവും, പോക്‌സോ വകുപ്പനുസരിച്ച് ഏഴ് വർഷം കഠിന തടവും 30000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 6 മാസം കഠിന തടവും ആണ് ശിക്ഷ.
2019ല്‍ നടന്ന സംഭവത്തില്‍ ഇൻസ്പെക്ടർ മധു ആണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി.