ആഗോളതലത്തിൽ പണിമുടക്കി നെറ്റ്ഫ്ലിക്സ്

പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ സേവനം ആഗോളതലത്തിൽ തടസ്സപ്പെട്ടു. സേവനങ്ങൾ തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ നെറ്റ്ഫ്ലിക്സ് സേവനങ്ങൾ പണിമുടക്കിയിട്ടുണ്ട്. മിക്ക വരിക്കാരും ട്വിറ്റർ മുഖാന്തരമാണ് നെറ്റ്ഫ്ലിക്സ് സേവനങ്ങൾ തടസ്സപ്പെട്ട വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

നെറ്റ്ഫ്ലിക്സിന്റെ വെബ്സൈറ്റുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. ഏകദേശം 55 ശതമാനത്തോളം വരിക്കാരാണ് വെബ്സൈറ്റ് തകരാറായെന്ന വിവരം പങ്കുവെച്ചത്. അതേസമയം, സേവനങ്ങൾ തടസ്സപ്പെട്ടതിനെ തുടർന്ന് നെറ്റ്ഫ്ലിക്സ് അധികൃതർ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. കൂടാതെ, വെബ്സൈറ്റോ, അതിന്റെ സോഷ്യൽ മീഡിയ ചാനലുകളോ ഇതുവരെ പ്രവർത്തനരഹിതമായതിനെക്കുറിച്ച് പരാമർശങ്ങൾ നടത്തിയിട്ടില്ല.

Also Read: വില്‍പ്പനയ്ക്കെത്തിച്ച തിമിംഗല ഛര്‍ദ്ദി പിടികൂടി : രണ്ട് പേര്‍ വനംവകുപ്പിന്റെ പിടിയിൽ

ലോകത്തുടനീളം ഏകദേശം 300 ദശലക്ഷം വരിക്കാരാണ് നെറ്റ്ഫ്ലക്സിന് ഉള്ളത്. ഇന്ത്യയിലും ഒട്ടനവധി വരിക്കാരാണ് നെറ്റ്ഫ്ലക്സിന് ഉള്ളത്. നെറ്റ്ഫ്ലിക്സിന് പുറമേ, ഇതിനു മുൻപ് സ്ട്രീമിംഗ് സേവനമായ ഡിസ്നി + ഹോട്ട്സ്റ്റാറും തകരാറിലായിരുന്നു.

Previous Post Next Post

نموذج الاتصال