
തിരുവനന്തപുരം: ആന്റിബയോട്ടിക്ക് ചികിത്സ കുറയ്ക്കണമെന്ന് ഡോക്ടമാർക്ക് നിർദ്ദേശം നൽകി ഐഎംഎ. നിലവിൽ കാണുന്ന സാധാരണ പനിക്ക് ആന്റിബയോട്ടിക്ക് ചികിത്സ ആവശ്യമില്ലെന്നാണ് ഐഎംഎ വ്യക്തമാക്കിയിട്ടുള്ളത്. ബാക്റ്റീരിയ രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക്ക് നിർദേശിക്കാവൂവെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ജനങ്ങൾ സ്വയം ആന്റിബയോട്ടിക്ക് വാങ്ങിക്കഴിക്കുന്നത് വർദ്ധിക്കുകയാണ്. ഇത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഐഎംഎ മുന്നറിയിപ്പ് നൽകി. ഇത് ഭാവിയിൽ മരുന്ന് ഫലിക്കാത്ത പ്രശ്‌നമുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഒരു കാരണവശാലും ആന്റിബയോട്ടിക്കുകൾ സ്വയം വാങ്ങിക്കഴിക്കരുതെന്നും ഐഎംഎ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Tags
News