
തൃശൂർ: കാഞ്ഞാണിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരിയായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. ആനക്കാട് പളിത്തറ ശശിയുടെ ഭാര്യ ഷിജ(55) ആണ് മരിച്ചത്.
Read Also : സ്വർണക്കടത്ത് മോഡലിൽ ലഹരിക്കടത്ത്, തടവുകാരന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ ലഹരി
കാഞ്ഞാണി സിൽവർ ബാറിന് സമീപമാണ് അപകടം സംഭവിച്ചത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ ഷിജയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി.
Read Also : മലേഷ്യൻ എയർലൈൻസ് ബർഹാദ് ഐഫ്ലൈറ്റ് ക്യൂവിലേക്ക് മാറുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
അപകടത്തെത്തുടർന്ന് മണിക്കൂറോളം റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.