ഇന്ത്യയില്‍ അതിശക്തമായ ഭൂകമ്പത്തിന് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൗമാന്തര്‍പാളി ഓരോ വര്‍ഷവും അഞ്ചു സെന്റിമീറ്റര്‍ വീതം തെന്നിനീങ്ങിക്കൊണ്ടിരിക്കുന്നതായി ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. ഇതുമൂലം ഹിമാലയത്തില്‍ വലിയ തോതില്‍ സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നു. ഇത് ഭാവിയില്‍ രാജ്യത്ത് വലിയ ഭൂകമ്പങ്ങള്‍ക്ക് കാരണമായേക്കുമെന്നും പ്രശസ്ത ഭൗമശാസ്ത്രജ്ഞനായ ഡോ. എന്‍ പൂര്‍ണചന്ദ്ര റാവു പറഞ്ഞു.

Read Also: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

ഭൂമിയുടെ ഉപരിതലത്തില്‍ നിരന്തരം ചലിക്കുന്ന വിവിധ പ്ലേറ്റുകള്‍ അടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ പ്ലേറ്റ് ഓരോ വര്‍ഷവും ഏകദേശം അഞ്ചു സെന്റീമീറ്റര്‍ നീങ്ങുന്നു. ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡും ഉള്‍പ്പെടെയുള്ള ഭാഗത്തിനും പടിഞ്ഞാറന്‍ നേപ്പാളിനും ഇടയില്‍ സീസ്മിക് ഗ്യാപ്പ് നിലനില്‍ക്കുന്നുണ്ട്. ആ പ്രദേശത്ത് എപ്പോള്‍ വേണമെങ്കിലും ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പൂര്‍ണചന്ദ്രറാവു പറഞ്ഞു.

ഹൈദരാബാദിലെ നാഷണല്‍ ജിയോഗ്രാഫിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റാണ് പൂര്‍ണചന്ദ്രറാവു. കഴിഞ്ഞ തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിന്ന് 56 കിലോമീറ്റര്‍ വടക്ക് രാത്രി 10.38 ന് റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂപ്രതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

 

Previous Post Next Post

نموذج الاتصال