
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കരിപ്പൂരിൽ നിന്നും പിടിച്ചെടുത്തത്. മുഹമ്മദ് സഫുവാൻ എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം സമാനരീതിയൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് വിഭാഗം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. 43 ലക്ഷം രൂപ വിലമതിക്കുന്ന 900.25 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നും എത്തിയ യാത്രക്കാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Tags
News