എല്‍.പി സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം)
(കാറ്റഗറി : 663/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനുള്ള അഭിമുഖം സെപ്റ്റംബര്‍ 18 ന് ഉച്ചയ്ക്ക് 12ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ നടക്കും. അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അന്നേ ദിവസം രാവിലെ 9.30 ന് അസ്സല്‍ പ്രമാണങ്ങള്‍, ഒ.റ്റി.വി സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. കൊല്ലം സിവിൽ എൻജിനീയർ
സമഗ്രശിക്ഷാ കേരളം സിവിൽ എൻജിനിയറുടെ ഒഴിവിലേക്ക് കരാർനിയമനം നടത്തുന്നു.
യോഗ്യത: ബിടെക് (സിവിൽ), മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 40. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡേറ്റയും സഹിതം എത്തണം. അഭിമുഖം സെപ്റ്റംബർ 10-ന് രാവിലെ 10-ന് സമഗ്ര ശിക്ഷാ കേരളം കൊല്ലം ജില്ലാ ഓഫീസിൽ.
ഫോൺ: 0474-2794098.
3. ഗസ്റ്റ് ഇൻസ്ട്രക്ടർ
ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിലെ മെക്കാനിക് ഓട്ടോ ബോഡി പെയിന്റ്റിങ് ട്രേഡിൽ ജനറൽ വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരൊഴിവുണ്ട്. യോഗ്യത: ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിഗ്രി/ ഓട്ടോമൊബൈൽ സ്പെഷ്യലൈസേ ഷനോടുകൂടിയുള്ള മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഓട്ടോമൊബൈൽ/ഓട്ടോമൊബൈൽ സ്പെഷ്യലൈ സേഷനോടുകൂടിയ മെക്കാനിക്കൽ എൻജിനിയറിങ് മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ് ട്രേഡിൽ എൻടിസി/എൻഎസിയും മൂന്നുവർഷത്തെ പ്രവൃത്തിപ രിചയവും. അഭിമുഖം സെപ്റ്റംബർ 10-ന് രാവിലെ 11-ന്. ഫോൺ: 0474 2712781..
4. ആലപ്പുഴ കെയർ പ്രൊവൈഡർ, നഴ്സ്
സാമൂഹികനീതിവകുപ്പിന് കീഴിൽ ആറാട്ടുപുഴയിൽ പ്രവർത്തി ക്കുന്ന സർക്കാർ വൃദ്ധമന്ദിരത്തിലേക്ക് കിടപ്പുരോഗികളെ പരിച രിക്കുന്നതിനായി ജീവനക്കാരെ നിയമിക്കുന്നു. മൾട്ടി ടാസ്സ് കെയർ പ്രൊവൈഡർ ഫീമെയിൽ/മെയിൽ, നഴ്‌സ് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.
മൾട്ടി ടാസ്സ് കെയർ പ്രൊവൈഡർ
ഫീമെയിൽ, മെയിൽ തസ്തി കയിലെ യോഗ്യത: എട്ടാംക്ലാസ്. 50 വയസ്സിൽ താഴേയുള്ള സ്ത്രീ കൾക്കും പുരുഷന്മാർക്കും അവസരം. ജെറിയാട്രിക് ട്രെയിനിങ് അഭിലഷണീയം. നഴ്‌സ് തസ്തികയിലെ യോഗ്യത: ജിഎൻഎം/ബിഎസ്‌സി. സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം, വയോ ജനമേഖലയിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 50. അഭിമുഖം സെപ്റ്റംബർ 10-ന് രാവിലെ 10.30-ന് ജില്ലാ സാമൂഹികനീതി ഓഫീസിൽ. വിശദമായ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും സഹിതം എത്തണം. ഫോൺ: 8714619969.