In addition to manufacturing, HLL Lifecare has diversified into healthcare infrastructure development, diagnostic lab chains (under the brand name Hindlabs), and pharmacy retail operations. The company has also undertaken turnkey healthcare projects in collaboration with government bodies and international agencies. Through its commitment to innovation, social responsibility, and affordability, HLL continues to contribute to India's healthcare sector, particularly in underserved and rural areas. Its operations align closely with national health objectives, including population control, maternal and child health, and disease prevention.
എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ കേരളത്തില്‍ ജോലിയവസരം. വിവിധ ജില്ലകളിലായാണ് ഒഴിവുകള്‍. സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ ഓഫീസര്‍, സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍ തുടങ്ങി വിവിധ തസ്തികകളിലായാണ് നിയമനം. താല്‍പര്യമുള്ളവര്‍ ജൂലൈ 2ന് മുന്‍പായി അപേക്ഷ നല്‍കണം
തസ്തിക & ഒഴിവ്
എച്ച്എല്‍എല്‍ ലൈഫ് കെയറില്‍ വിവിധ തസ്തികകളിലായി നിയമനം. കോട്ടയം, കൊച്ചി, മലപ്പുറം, വയനാട് ജില്ലകളിലായി നിയമനം നടക്കും.
- റേഡിയോഗ്രാഫര്‍
- ജൂനിയര്‍ റേഡിയോഗ്രാഫര്‍
- ജൂനിയര്‍ ഓഫീസര്‍ (സ്റ്റോര്‍സ്)
- സ്റ്റാഫ് നഴ്‌സ്
- കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്
- മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്
- ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി
- റേഡിയോഗ്രാഫര്‍ ട്രെയിനി
- സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍
- ലാബ് ടെക്‌നീഷ്യന്‍
- ജൂനിയര്‍ ലാബ് ടെക്‌നീഷ്യന്‍
- സീനിയര്‍ റേഡിയോഗ്രാഫ്
37 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.
തെരഞ്ഞെടുപ്പ്
അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ച് എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ നടത്താനുള്ള അധികാരം എച്ച്എല്‍എല്ലിനുണ്ട്.
വിശദമായ യോഗ്യത വിവരങ്ങള്‍ എച്ച്എല്‍എല്ലിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കുന്നതിന് അപേക്ഷ ഫീസ് ആവശ്യമില്ല.
അപേക്ഷ
താല്‍പര്യമുള്ളവര്‍ അപേക്ഷ ഫോം, സിവി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ recruiter@lifecarehll.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക.
അവസാന തീയതി : ജൂലൈ 02
.