എയര്‍പോര്‍ട്ടുകളില്‍ മെഗാ റിക്രൂട്ട്‌മെന്റ്; 309 ഒഴിവുകളിലേക്ക് അവസരം; എക്‌സ്പീരിയന്‍സ് ആവശ്യമില്ല
Airports Authority of India: A Gateway to Prestigious Government Jobs
The Airports Authority of India (AAI) is a premier organization under the Government of India responsible for managing over 100 airports across the country. It plays a crucial role in the development, maintenance, and modernization of civil aviation infrastructure in India. With a strong emphasis on safety, technology, and efficiency, AAI has become one of the most respected public sector undertakings (PSUs) in the country. A job with AAI not only ensures stability and a good salary but also offers a promising and prestigious career in the aviation sector.
AAI Recruitment 2025: Latest Job Opportunities in the Aviation Sector
In 2025, AAI is opening up various recruitment opportunities for candidates across India. Positions such as Junior Executive, Assistant, Manager, IT Officer, Engineers, Accounts Officers, and Fire Service personnel are in high demand. The selection process includes GATE scores, Computer-Based Tests (CBT), group discussions, and interviews depending on the role. AAI jobs offer excellent pay scales, government benefits, and long-term job security. Keywords like “AAI Recruitment 2025,” “Airports Authority of India Jobs,” “Latest Government Jobs in India” are trending among job seekers, making this a golden opportunity for both freshers and experienced professionals aiming for a central government career.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്കായി ജൂനിയര്‍ എക്‌സിക്യൂട്ടീവ് നിയമനങ്ങള്‍ നടത്തുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) വിഭാഗത്തിലാണ് അവസരം. ആകെ 309 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. എക്‌സ്പീരിയന്‍ ആവശ്യമില്ല. അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 24.
തസ്തികയും ഒഴിവുകളും
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് (എയര്‍ ട്രാഫിക് കണ്‍ട്രോള്‍) റിക്രൂട്ട്‌മെന്റ്. ആകെ 309 ഒഴിവുകള്‍. താല്‍ക്കാലിക കരാര്‍ നിയമനങ്ങളാണ് നടക്കുന്നത്.
അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രില്‍ 25
അപേക്ഷ അവസാനിക്കുന്ന തീയതി: മെയ് 24
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 40000 രൂപമുതല്‍ 140000 രൂപവരെ ലഭിക്കും. ഇതിന് പുറമെ മെഡിക്കല്‍ അലവന്‍സ്, സോഷ്യല്‍ സെക്യൂരിറ്റി അലവന്‍സ്, ഗ്രാറ്റുവിറ്റി മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബിഎസ് സി സയന്‍സ് വിജയം. അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിങ് ഡിഗ്രി.
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.
വിജ്ഞാപനത്തില്‍ എക്‌സ്പീരിയന്‍സ് ചോദിച്ചിട്ടില്ല. പുതുമുഖങ്ങള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 1000 രൂപ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ജൂനിയര്‍ എക്‌സിക്യൂട്ടീവ് ലിങ്ക് തുറക്കുക. ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. അപേക്ഷയോടൊപ്പം, ഇമെയില്‍ ഐഡി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് നല്‍കേണ്ടി വരും.
വിശദമായ വിജ്ഞാപനവും, അപേക്ഷ ലിങ്കും ചുവടെ നല്‍കുന്നു. വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: click
വിജ്ഞാപനം: click