അങ്കണവാടികളില്‍ ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം| മറ്റു ജോലി ഒഴിവുകളും Helper/ Worker Interview in Anganwadis | Other job vacancies

അങ്കണവാടികളില്‍ ഹെല്‍പ്പര്‍/ വര്‍ക്കര്‍ അഭിമുഖം| മറ്റു ജോലി ഒഴിവുകളും



വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലെ നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് ഡിസംബര്‍ 15നും വര്‍ക്കര്‍ തസ്തികയിലേക്ക് ഡിസംബര്‍ 19, 20, 21 തീയതികളിലും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 മുതല്‍ അഭിമുഖം നടത്തും.



 അപേക്ഷകര്‍ അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തണം. അറിയിപ്പ് ലഭിക്കാത്ത അപേക്ഷകര്‍ ചേര്‍പ്പ് ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2348388.

🛑 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് അഭിമുഖം

തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത -പ്ലസ് ടു, എ എന്‍ എം. ക്ഷേമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവര്‍ക്കും മുന്‍ഗണന. പരമാവധി പ്രായപരിധി 50 വയസ്സ്. എല്ലാ രേഖകളുടെയും അസലും പകര്‍പ്പുമായി ഡിസംബര്‍ 22ന് രാവിലെ 10.30 ന് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2693734.

🛑 വാക്ക് ഇന്‍ ഇന്റര്‍വ്യൂ 21 ന്
Previous Post Next Post

نموذج الاتصال