കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിൽ കരാർ നിയമനം വഴി ജോലി നേടാം Kudumbashree State and District Missions can be employed through contract recruitment |
കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിൽ ഒഴിവുള്ള സ്റ്റേറ്റ് അസി.പ്രോഗ്രാം മാനേർ, ജില്ലാ പ്രോഗ്രാം മാനേജർ (മൈക്രോ എന്റർപ്രൈസസ്, ഓർഗനൈസേഷൻ & എം.എഫ്, മാർക്കറ്റിംഗ്, എസ്.വി.ഇ.പി) തസ്തികകളിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.
തസ്തിക :സ്റ്റേറ്റ് അസി.പ്രോഗ്രാം മാനേർ, ജില്ലാ പ്രോഗ്രാം മാനേജർ (മൈക്രോ എന്റർപ്രൈസസ്, ഓർഗനൈസേഷൻ & എം.എഫ്, മാർക്കറ്റിംഗ്, എസ്.വി.ഇ.പി)
ഒഴിവ് :6(ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം)
നിയമന രീതി :കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്ന തീയതി വരെയാ യിരിക്കും കരാർ കാലാവധി)
വിദ്യാഭ്യാസ യോഗ്യത :
അംഗീകൃത സർവ്വകലാശാലയിൽ നിന്നുമുള്ള
എം.ബി.എ. അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ റൂറൽ ഡെവലപ്പ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ PGDM അല്ലെങ്കിൽ PGDRM അല്ലെങ്കിൽ M.Com Specialisation in Rural Management
പ്രായപരിധി:
31/05/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
പ്രവൃത്തിപരിചയം :
സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്ടുകൾ എന്നിവയിൽ മൈക്രോ സംരംഭങ്ങൾ, മൈക്രോഫിനാൻസ്, ഓർഗനൈസേഷൻ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലോ കുടുംബശ്രീ മിഷനിലോ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
7.വേതനം:
30,000 രൂപ പ്രതിമാസം.
ജോലിയുടെ സ്വഭാവം:
1കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കി വരുന്ന മൈക്രോ സംരംഭങ്ങൾ, മൈക്രോഫിനാൻസ്, ഓർഗനൈസേഷൻ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക, നൂതനാശയങ്ങൾ വികസിപ്പിക്കുക, പദ്ധതി ആസൂത്രണം, പോളിസി തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
2.സംസ്ഥാനത്തിനകത്തും, പുറത്തുമായി ഫീൽഡ്തല പ്രവർത്തനങ്ങൾ.
3. അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
(2) കുടുംബശ്രീ കരാർ നിയമനം വിജ്ഞാപനം (Code : AGRI 002).
കുടുംബശ്രീ സംസ്ഥാന ജില്ലാ മിഷനുകളിൽ ഒഴിവുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജില്ലാ പ്രോഗ്രാം മാനേജർ (അഗ്രി) തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.
1. തസ്തിക:
സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജില്ലാ പ്രോഗ്രാം മാനേജർ (ഫാം ലൈവ്ലിഹുഡ്
2. ഒഴിവ് :
6(ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം)
3. നിയമന രീതി:
കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്ന തീയതി വരെയായിരിക്കും കരാർ കാലാവധി)
4.വിദ്യാഭ്യാസ യോഗ്യത:
അഗ്രികൾച്ചറിൽ (B.Sc Agriculture /B.Tech Agriculture) (Regular batch in reputed institutions)
5. പ്രായപരിധി:
31/05/2023 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല
6 പ്രവൃത്തിപരിചയം:
സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/പ്രോജക്ടുകൾ എന്നിവയിൽ കാർഷികമേഖലയിലോ, കുടുംബശ്രീ മിഷനിലോ 3-5 വർഷത്തെ പ്രവൃത്തി പരിചയം.
7.വേതനം:
30,000 രൂപ പ്രതിമാസം
8 അപേക്ഷ സമർപ്പിക്കേണ്ട രീതി
1. അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
2. നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് (സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
3. അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
(3) കുടുംബശ്രീ കരാർ നിയമനം
വിജ്ഞാപനം - (Code: DDUGKYAC).
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള ഡി.ഡി.യു.ജി.കെ.വൈ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.
തസ്തിക:അക്കൗണ്ടന്റ് (ഡി.ഡി.യു.ജി.കെ.വൈ)
ഒഴിവ്:.1 (സംസ്ഥാന മിഷൻ)
നിയമന രീതി:
കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2024 വരെ)
വിദ്യാഭ്യാസ യോഗ്യത :
ബി.കോം, ഡി.സി.എ, റ്റാലി
പ്രായപരിധി :
01/06/2023 ന് 40 വയസ്സിൽ കൂടാൻ പാടില്ല
6.പ്രവൃത്തിപരിചയം :സർക്കാർ,അർദ്ധസർക്കാർവകുപ്പുകൾ/സ്ഥാപനങ്ങൾ,
പൊതുമേഖലാസർക്കാർ അംഗീകൃത
സ്ഥാപനങ്ങൾ,സ്വയംഭരണ മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്ടുകൾ, കുടുംബശ്രീ ലേതിലെങ്കിലും അക്കൗണ്ടന്റായി 3വർഷത്തെപ്രവൃത്തി പരിചയം നിർബന്ധം.
7.വേതനം:35,000 രൂപ പ്രതിമാസം
നിയമനപ്രക്രിയ
1. സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെര ഞെഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്കുണ്ടായിരിക്കും.
2. ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച് അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെര ഞെഞ്ഞെടുക്കും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണ് അനുയോജ്യമായത് ആ രീതിയിൽ നിയമന ക്രിയ നടത്തുന്നതിന് സി.എം.ഡിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.
3. അപേക്ഷകൻ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷടൊപ്പം സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ https://kcml.in/ എന്ന വെബ്സൈറ്റിലൂടെ Online -ആയി സമർപ്പിക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 20/07/2023, വൈകുന്നേരം 5 മണി