കേരളത്തിലെ വിവിധ ജില്ലകളിൽ അംഗൻവാടി വർക്കർ, ഹെൽപ്പർ ഒഴിവ് Anganwadi Worker and Helper Vacancy

 അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

കേരളത്തിലെ വിവിധ ജില്ലകളിൽ അംഗൻവാടി വർക്കർ, ഹെൽപ്പർ ഒഴിവ് Anganwadi Worker and Helper Vacancy
കേരളത്തിലെ വിവിധ ജില്ലകളിൽ അംഗൻവാടി വർക്കർ, ഹെൽപ്പർ ഒഴിവ് Anganwadi Worker and Helper Vacancy


പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

യോഗ്യത: വര്‍ക്കര്‍ – പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, നഴ്‌സറി ടീച്ചര്‍ പരിശീലനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്.

അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷകള്‍ 2023 ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446524441. Source


വർക്കർ, ഹെൽപ്പർ തസ്തികയിൽ ഒഴിവ്

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചവർ അങ്കണവാടി വർക്കർ തസ്തികയിലും എസ്.എസ്.എൽ.സി പരാജയപ്പെട്ട, എഴുത്തും വായനയും അറിയാവുന്ന വനിതകൾക്ക് അങ്കണവാടി ഹെൽപ്പർ തസ്തികയിലും അപേക്ഷ സമർപ്പിക്കാം. 18നും 46 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷവും, താത്കാലികമായി സേവനമനുഷ്ഠിച്ചവർക്ക് പരമാവധി മൂന്ന് വർഷവും വയസിളവ് ലഭിക്കും. 2019 ൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് പെരുങ്കടവിള അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു. അവസാനതിയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് 9895585338. Source

Previous Post Next Post

نموذج الاتصال