
തിരുവനന്തപുരം: വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം ഇന്ന്. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ രണ്ട് മണിക്കൂര്‍ പത്തൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗമാണ് തിയറ്ററുകളില്‍ എത്തുക. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.സബ്ടൈറ്റില്‍ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Read Also: സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗക്കാർക്കുള്ള സംവരണ ഇളവുകൾ പ്രഖ്യാപിച്ചു
കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇതോടെ ചിത്രം ഇന്ന് തമിഴ്നാട്ടിലും പ്രദര്‍ശനം നടത്തും.
ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളിയിരുന്നു. കേരളത്തില്‍ 21 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദര്‍ശനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്സില്‍ നടക്കും.