യാത്രാ വാഹനങ്ങളിൽ കുട്ടികളെ പിൻസീറ്റിലിരുത്തണം: രണ്ടു വയസിനു താഴെ ബേബി സീറ്റ് നിർബന്ധമാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: യാത്രാ വാഹനങ്ങളിൽ കുട്ടികളും സീറ്റ് ബെൽറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികളുമായി യാത്ര ചെയ്യുന്നവർ വാഹനങ്ങളിൽ Child on Board എന്ന അറിയിപ്പ് പതിപ്പിക്കുകയും 13 വയസിൽ താഴെുള്ള കുട്ടികളെ നിർബന്ധമായും പിൻസീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read Also: ആലപ്പുഴ ദേശീയ പാതയിലെ അപകടം: യുവതിക്ക് ഒരു കോടി ആറ് ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

കുട്ടികളുടെ പിൻസീറ്റ് യാത്ര, രണ്ടു വയസിനു താഴെയുള്ളവർക്കു ബേബി സീറ്റ് എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികൾ മോട്ടോ വാഹന നിയമത്തിലും ചട്ടങ്ങളിലും ഉൾപ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവർ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്ന അവബോധം പരിശീലനം പൂർത്തിയാക്കി ഡ്രൈവിങ് ലൈസൻസ് കൈപ്പറ്റുന്ന വേളയിൽ കർശന നിർദേശം വഴി നടപ്പാക്കാൻ കഴിയുമോയെന്ന കാര്യം ട്രാൻസ്‌പോർട്ട് കമ്മീഷണർ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കണമെന്നും ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മീഷൻ നിർദേശം നൽകി.

Read Also: ‘കോണ്‍ഗ്രസ് എംഎല്‍എമാരെ ലേലം വിളിച്ച് വാങ്ങും, കര്‍ണാടകയില്‍ ജയിച്ചാലും തോറ്റാലും ബിജെപിക്ക് ഭരണം ഉറപ്പാണ്’

Previous Post Next Post

نموذج الاتصال