എന്റെ മാന്യത കൊണ്ട് പേരെഴുത്തുന്നില്ല, കാരണം ഞാനും നീയും തമ്മിൽ ഒരുപാടന്തരമുണ്ട്: ജസ്‌ല

സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടി ജസ്‌ല മാടശ്ശേരിയുടെ പോസ്റ്റ്. നാസ്തിക മോർച്ച എന്ന ഒന്നില്ല എന്ന് വിശ്വസിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നു സോഷ്യൽ മീഡിയ പോസ്റ്റിൽ ജസ്‌ല പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം

നാസ്തിക മോർച്ച എന്ന ഒന്നില്ല എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു ..
ഉണ്ടെന്ന് ബോധ്യമായിട്ടും ..

read also: തിരുവനന്തപുരത്ത് യുവതിയെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി: 9 മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

പക്ഷെ അവിടത്തെ പോരാളികളുടെ ഇറിറ്റേഷന് കാണുമ്പോൾ സംഘികളും സുടാപ്പികളും ഒന്നുമല്ല ..മറ്റേതു മതവിശ്വാസികളെയും പോലെ ആശയ വിമർശനങ്ങളെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത ..സ്വത്വ ബോധ ചാപ്പയടിക്കാൻ അറിയുന്ന ബെസ്‌റ് ഫ്രീതിങ്കെർ അവാർഡ് (എന്തൊരു അവാർഡ് ആണോ എന്തോ )സ്വന്തമായിപ്രഖ്യാപിച്ചു ക്യാഷ് അവാർഡ് സ്വന്തമായി വാങ്ങിയ ആളുകളൊക്കെ മെഴുകുന്നതും ,വെറുതെയിരിക്കുന്നവരെ തോണ്ടി വിളിച്ചു ചൊറിയുന്നതും കാണുമ്പോൾ ചില മതപ്രാന്തന്മാരുടെ ചൊറിച്ചിലൊന്നും ഒന്നുമല്ല എന്ന് തോന്നും ..

സ്വയം നിലപാട് സിങ്കം ആണെന്ന് അവൻ പറയുന്നു ..മറ്റുള്ളവര്ക്കൊന്നും നിലപാടുകളിലെന്നും …വ്യക്തിത്വമില്ലെന്നും ..
shame on you mister .
എന്റെ മാന്യത കൊണ്ട് പേരെഴുത്തുന്നില്ല .
കാരണം ഞാനും നീയും തമ്മിൽ ഒരുപാടന്തരമുണ്ട് ..മാന്യതയുടെ അന്തരം ..നിന്റെ നിലവാരത്തിലോട്ടു താഴാൻ ഇപ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട് ..താഴുമ്പോൾ പറയാം .

Previous Post Next Post

نموذج الاتصال