‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതി നേട്ടമായി! മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ മുന്നേറ്റം തുടർന്ന് ഇന്ത്യ

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഗംഭീര മുന്നേറ്റവുമായി ഇന്ത്യ. ലോക രാജ്യങ്ങളുടെ പട്ടികയിൽ റെക്കോർഡ് നേട്ടമാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. അതേസമയം, കേന്ദ്രസർക്കാറിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയും ഈ നേട്ടത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.

ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗതയാണ് ഏപ്രിലിൽ ലഭിച്ചിട്ടുള്ളത്. കൂടാതെ, മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ 60-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയത്.


മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ 118-ാം സ്ഥാനമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 2023 ഏപ്രിലിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ ഒന്നാം സ്വന്തമാക്കിയത് ഖത്തറാണ്.

Previous Post Next Post

نموذج الاتصال