യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ല: എസ്എഫ്‌ഐയുടെ ആൾമാറാട്ടത്തിൽ ​വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നടന്ന ആൾമാറാട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുവതലമുറക്ക് നൽകേണ്ട സന്ദേശം ഇതല്ലെന്ന് ഗവർണർ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ കുട്ടികളെ ജനാധിപത്യം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം ​ചോദിച്ചു.

വിസി നിയമന വിവാദത്തിൽ അഞ്ച് തവണ യൂണിവേഴ്സിറ്റികളെ ഓർമ്മിപ്പിച്ചുവെന്നും ​ഇനി ബന്ധപ്പെട്ടവരാണ് നടപടിയെടുക്കേണ്ടതെന്നും ഗവർണർ പറഞ്ഞു. ചാൻസലർ എന്ന നിലയിൽ ചെയ്യേണ്ടത് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അതിക്രമം: യുവാവിനെതിരെ കേസ്
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച അനഘ എന്ന വിദ്യാര്‍ത്ഥിനിക്ക് പകരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത എസ്എഫ്‌ഐ നേതാവായ എ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. വീഴ്ചയുണ്ടായെന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ നേരിട്ടെത്തി സര്‍വ്വകലാശാലയോട് സമ്മതിച്ചിരുന്നു. എന്നാൽ, കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടില്‍ ആള്‍മാറാട്ടത്തിന് കേസെടുക്കാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

‘സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, അങ്ങനെയുള്ള പരിപാടികൾ കാണാറില്ല’: വിമർശിച്ച നേതാവിന് തക്ക മറുപടി നൽകി മഞ്ജു

ഇത് ഒറ്റപ്പെട്ട സംഭവം മാത്രമായി കാണുന്നില്ല. എസ്എഫ്‌ഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലുള്ള മറ്റു ക്യാംപസുകളില്‍ സമാനരീതിയിലുള്ള ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. കേരള സര്‍വ്വകലാശാല അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും സമര്‍പ്പിക്കാന്‍ വിവിധ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിസി നിര്‍ദ്ദേശം നല്‍കും. നോമിനേഷന്‍ പ്രക്രിയ മുതലുള്ള രേഖകളാണ് ആവശ്യപ്പെടുക.

 

Previous Post Next Post

نموذج الاتصال