കല്‍പ്പറ്റ: പനമരം വരദൂരില്‍ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു. താഴെ വരദൂര്‍ ചൗണ്ടേരി റോഡിലുണ്ടായ അപകടത്തില്‍ താഴെ വരദൂര്‍ പ്രദീപിന്റെ (സമ്പത്ത്) മകന്‍ അഖില്‍ (25) ആണ് മരിച്ചത്.
Read Also : ‘ഇരുവരും സ്നേഹത്തിലായിരുന്നു’: രാഖിശ്രീയുടെ മരണത്തിൽ ചാറ്റിന്റെ സ്ക്രീന്‍ഷോട്ടുമായി അര്‍ജുന്റെ കുടുംബം
തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം നടന്നത്. താഴെവരദൂര്‍ ടെലഫോണ്‍ എക്‌സേഞ്ചിന് സമീപത്ത് എത്തിയ കാര്‍ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡില്‍ ഉണ്ടായിരുന്ന അഖില്‍ വാഹനത്തിന് അടിയില്‍പ്പെടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്. കൂട്ടുകാരോടൊപ്പം തിങ്കളാഴ്ച അഖിലിന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നാട്ടുകാർ ചേർന്ന് അഖിലിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: പ്രമീള. ആതിര ഏക സഹോദരിയാണ്.