‘അതേ, ഇതാണ് ഇന്നത്തെ ദി കേരള സ്റ്റോറി, നാളത്തെ കേരള ഫയൽസ്, മറ്റന്നാളത്തെ പുഴ മുതൽ പുഴ വരെ!’- കെ പി ശശികല

വന്ദേ ഭാരത് (Vande Bharat) എക്‌സ്പ്രസിനു നേരെ മലപ്പുറം തിരുനാവായ സ്‌റ്റേഷന് സമീപം കല്ലേറുണ്ടായ സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് നടക്കുന്നത്. വിവിധ തുറകളിലുള്ള ആളുകൾ കല്ലേറിനെ വിമർശിക്കുകയാണ്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല സംഭവത്തെ അപലപിച്ച് രംഗത്തെത്തി.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

അതേ ഇതാണ്
ഇന്നത്തെ The Kerala story !
നാളത്തെ Kerala Files !
മറ്റന്നാളത്തെ പുഴ മുതൽ പുഴ വരെ !


അതേസമയം, ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭ്യമായ വിവരം. ട്രെയിനിന്റെ ചില്ലിന് വിള്ളൽ സംഭവിച്ചു. കാര്യമായ കേടുപാടുകൾ പറ്റാത്തതിനാൽ യാത്ര തുടർന്നതായി റെയിൽവേ (Railway) അധികൃതർ അറിയിച്ചു. C-4 കോച്ചിന്റെ 62, 63 സിറ്റുകളുടെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. അക്രമിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി മലപ്പുറം എസ്‌പി പറഞ്ഞു. പ്രദേശത്ത് പോലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവത്തിൽ റെയിൽവേ പോലീസും കേസെടുക്കും.

അതേസമയം, വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് മലപ്പുറം ജില്ലയിൽ സ്‌റ്റോപ്പ് (തിരൂർ) അനുവദിക്കാത്തതിൽ നേരത്തെ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. വന്ദേ ഭാരത് പ്രഖ്യാപിച്ചയുടൻ വന്ന ആദ്യ റിപ്പോർട്ടുകളിൽ തിരൂരും സ്‌റ്റോപ്പുകളുടെ പട്ടികയിലുണ്ടായിരുന്നു. പിന്നീട് ഷൊർണൂർ കൂടി ഉൾപ്പെടുത്തിയതോടെ തിരൂരിനെ ഒഴിവാക്കുകയായിരുന്നു.

Previous Post Next Post

نموذج الاتصال