രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍

ബെംഗളൂരു: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ കര്‍ണാടക ആര് ഭരിക്കും എന്നതിന്റെ വ്യക്തമായ സൂചനകള്‍ വരും എങ്ങോട്ടെന്നതിന്റെ വ്യക്തമായ സൂചനകള്‍ വരും. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളില്‍ നിന്നായി 2,163 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

Read Also: പാര്‍ട്ടി മാറി ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം സിപിഎം അംഗത്വം എടുത്ത് സംസ്ഥാന കായിക മന്ത്രി

ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള കേന്ദ്രങ്ങളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം.

Previous Post Next Post

نموذج الاتصال