അഖിൽ അക്കിനേനിയെ രക്ഷിക്കാൻ മമ്മൂട്ടി വരേണ്ടി വന്നുവെന്ന് ഫാൻസ്‌, ഏജന്‍റ് വലിയ പരാജയമെന്ന് സമ്മതിച്ച് നിർമ്മാതാവ്

ഹൈദരാബാദ്: ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു ‘ഏജന്റ്’. മമ്മൂട്ടിയുടെ മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് പ്രേക്ഷകർ മമ്മൂട്ടിയെ പ്രശംസിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. എന്നാൽ, സിനിമ റിലീസ് ആയി ഒരാഴ്ച തികയുന്നതിന് മുൻപ് ‘ഏജന്റ്’ ഒരു പരാജയമാണെന്ന് സമ്മതിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ എകെ എന്‍റര്‍ടെയ്മെന്‍റിന്‍റെ അനില്‍ സുങ്കരയാണ് ഈ കാര്യം തുറന്ന് പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അനില്‍ സുങ്കരയുടെ വാക്കുകൾ ഇങ്ങനെ;

‘വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി’: കുറിപ്പ്

‘ഏജന്‍റ് പരാജയപ്പെട്ടതിന്‍റെ മുഴുവൻ കുറ്റവും ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഒരു കഠിനമേറിയ ദൗത്യമാണെന്ന് ഞങ്ങൾക്കറിമായിരുന്നു. എന്നാല്‍ വിജയിക്കും എന്ന് തന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ ഞങ്ങള്‍ പരാജയപ്പെട്ടു. കാരണം ഒരു ബോണ്ട് സ്ക്രിപ്റ്റും ഇല്ലാതെ കോവിഡ് ഉൾപ്പെടെയുള്ള എണ്ണമറ്റ പ്രതിസന്ധികള്‍ക്കിടയില്‍ ഇത്തരം ഒരു പ്രൊജക്ട് ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി. ഇതൊന്നും ഒഴികഴിവുകളായി പറയാന്‍ ആഗ്രഹിക്കുന്നില്ല.’

‘എന്നാല്‍, ഈ പരാജയത്തില്‍ നിന്നും വിലയേറിയ പാഠങ്ങള്‍ ഞങ്ങള്‍ പഠിക്കുകയാണ്. ഇനിയൊരിക്കലും തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ ഇത് ഒരു ഉദാഹരണമാണ്. ഞങ്ങളിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ഭാവി പ്രോജക്ടുകളിൽ മികച്ച ആസൂത്രണവും, കഠിനാദ്ധ്വാനവും നടത്തി ഞങ്ങൾ ഈ നഷ്ടം നികത്തും.’

Previous Post Next Post

نموذج الاتصال