രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: ബസ് ഡ്രൈവർ അറസ്റ്റിൽ

കാസർഗോഡ്: രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസില്‍ ബസ് ഡ്രൈവർ അറസ്റ്റിൽ. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയായ റെനിൽ

വർഗീസാണ് (39) പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയാണ് റെനിൽ വർഗീസ്. കാഞ്ഞങ്ങാട് – പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ ഇയാൾ ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്.

പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. റാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നു പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്. നേരത്തെയും ബലാത്സം​ഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റെനിൽ.

Previous Post Next Post

نموذج الاتصال