ഇസ്ലാമാബാദ്: തോഷഖാന കേസുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രധാനമന്ത്രി കോടതിയില്‍ ഹാജരായത് ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് ധരിച്ച്. ലാഹോറിലെ കോടതിയിലേക്കാണ് പ്രത്യേക ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവര്‍ ധരിപ്പിച്ച് ഇമ്രാനെ എത്തിച്ചത്. തോഷഖാന കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസും ഇമ്രാന്‍ ഖാന്റെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ കോടതിയിലെത്തിയത്.
ഫെബ്രുവരി 28ന് സെഷന്‍സ് കോടതിയില്‍ ഹാജരാവണമെന്നാണ് ഇമ്രാന്‍ ഖാന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍, മറ്റ് കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ ഇത് ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ത്ഥിച്ചു. കോടതിയില്‍ ഹാജരാകാനുള്ള ഉത്തരവ് പലതവണ ഇമ്രാന്‍ ഖാന്‍ ലംഘിക്കുകയയും ചെയ്തു. ഇതോടെ, ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചു.