ജമ്മു കശ്മീർ ഭീകരാക്രമണം: ശക്തമായി അപലപിച്ച് സിപിഎം

തിരുവനന്തപുരം: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സിപിഎം. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരായ നമ്മുടെ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് സിപിഎം ഇക്കാര്യം അറിയിച്ചത്.

Read Also: കോൺഗ്രസ് ഉണ്ടാകില്ല !! അടുത്ത തവണ അധികാരത്തിൽ വരിക ബിജെപിയുടെ സഖ്യ സർക്കാർ: പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ്

ഭീകരതയെ ചെറുക്കുന്നതിൽ കൂടുതൽ സജ്ജരായിരിക്കുന്നതിന്, ഇത്തരമൊരു ഹീനമായ ഭീകരാക്രമണം അനുവദിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തി നടപടിയെടുക്കാൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:

അഞ്ച് ജവാൻമാർക്ക് ജീവൻ നഷ്ടപ്പെടും വിതം ജമ്മു – കശ്മീരിലെ രജൗരി സെക്ടറിൽ ഭീംബർ ഗലിക്കും പൂഞ്ചിനും ഇടയിൽ നീങ്ങിക്കൊണ്ടിരുന്ന സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു.

എല്ലാ തരത്തിലുമുള്ള ഭീകരവാദത്തിനും എതിരായ നമ്മുടെ പോരാട്ടത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവരുത്. ഭീകരതയെ ചെറുക്കുന്നതിൽ കൂടുതൽ സജ്ജരായിരിക്കുന്നതിന്, ഇത്തരമൊരു ഹീനമായ ഭീകരാക്രമണം അനുവദിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കണ്ടെത്തി നടപടിയെടുക്കാൻ സമഗ്രമായ അന്വേഷണം നടത്തണം.

Read Also: വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റി: പൈലറ്റിന്റേത് ഗുരുതര വീഴ്ചയെന്ന് ഡിജിസിഎ, അന്വേഷണം 

Previous Post Next Post

نموذج الاتصال