ഗുണ്ടാ ആക്രമണങ്ങള്‍ രൂക്ഷം: നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാന്‍ പൊലീസ് 

cctv

പൈവളിഗെ: കാസര്‍ഗോഡ് ഗുണ്ടാ സംഘങ്ങളും ഗുണ്ടാ ആക്രമണവും കൂടി വരുന്ന സാഹചര്യത്തില്‍ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാന്‍ പൊലീസ്.

കാസർഗോഡ് മഞ്ചേശ്വരത്തിന് സമീപത്തെ പൈവളിഗെയില്‍ 14 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്. പൈവളിഗയിലും പരിസരങ്ങളിലും നടക്കുന്ന ആക്രമണങ്ങളിലും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും പ്രതികളെ തിരിച്ചറിയാനാണ് പൊലീസിന്‍റെ ഈ നടപടി. പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം.

പൈവളിഗയിലും പരിസരങ്ങളിലുമുള്ള ഇടറോഡുകള്‍, പ്രധാനപ്പെട്ട ജംക്ഷനുകള്‍, സ്കൂള്‍ പരിസരം തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. ആക്രമികളേയും അവര്‍ സഞ്ചരിക്കുന്ന വാഹങ്ങളേയും ഇതുവഴി തിരിച്ചറിയാന്‍ പറ്റും.

ജനപ്രതിധിനികളുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി ഉണ്ടാക്കിയാണ് ക്യാമറ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇത് സംബന്ധിച്ച് സര്‍വ്വകക്ഷി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. ക്യാമറയുമായി ബന്ധപ്പെട്ട നിരീക്ഷണ സജ്ജീകരണങ്ങള്‍ പൈവളിഗെ പഞ്ചായത്ത് ഓഫീസില്‍ ഒരുക്കും. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും സംവിധാനമുണ്ടാകും. ഒരു മാസത്തിനകം ക്യാമറകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.

Previous Post Next Post

نموذج الاتصال