നിയമസഭാദിനാചരണം: പൊതുജനങ്ങൾക്ക് നിയമസഭാ ഹാൾ, മ്യൂസിയം സന്ദർശിക്കാം

തിരുവനന്തപുരം: ഏപ്രിൽ 27 നിയമസഭാദിനമായി ആചരിക്കും. രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തും.

Read Also: പോസ്റ്റര്‍ ആരോ മഴവെള്ളത്തില്‍ വന്ദേ ഭാരതിന്റെ വിന്‍ഡോ ഗ്ലാസില്‍ എടുത്ത് വെച്ചത്, പിന്നില്‍ ബിജെപി:വി.കെ. ശ്രീകണ്ഠന്‍

നിയമസഭാ ദിനാഘോഷത്തോടനുബന്ധിച്ച് ഏപ്രിൽ 25 മുതൽ മേയ് 2 വരെ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ രാത്രി 8 വരെ നിയമസഭാ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും.

Read Also: കര്‍ണാടകയില്‍ ഇക്കുറിയും താമര വിരിയുമോ? പ്രബല സമുദായമായ ലിംഗായത്തുകാരുടെ വോട്ടുകള്‍ ബിജെപിക്ക്

Previous Post Next Post

نموذج الاتصال