ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും: നടന്‍‌ മാമുക്കോയയുടെ നില ഗുരുതരം

മലബാര്‍  ഭാഷയുടെ ഭംഗി മലയാള സിനിമയിൽ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക പ്രീതി നേടിയ നടനാണ് മാമുക്കോയ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

read also: കര്‍ണാടകയില്‍ ഇക്കുറിയും താമര വിരിയുമോ? പ്രബല സമുദായമായ ലിംഗായത്തുകാരുടെ വോട്ടുകള്‍ ബിജെപിക്ക്

പൂങ്ങോട് ജനകീയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ മാമുക്കോയ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ ചികിത്സയ്ക്കായി മാറ്റി. ഹൃദയാഘാതത്തിനൊപ്പം തലച്ചോറില്‍ രക്തസ്രാവവും കൂടിയതാണ് നടന്റെ നില അതീവ ഗുരുതരമാക്കിയത്.

Previous Post Next Post

نموذج الاتصال