ആറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്‍റെ മകന്‍ അനൂപ്(23) ആണ് മരിച്ചത്.

Read Also : നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുന്നു:അഞ്‍ജു പാർവതി

കഞ്ഞിപ്പാടം പൂക്കൈതയാറ്റിൽ ഇന്നലെ ഏഴ് മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അനൂപിനെ കാണാതാവുകയായിരുന്നു. തകഴി അഗ്നിരക്ഷാസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Read Also: ഓരോരോ ഗ്രഹ ദോഷങ്ങൾ ഉണ്ടാവുമ്പോൾ ചെയ്യുന്ന നവഗ്രഹപൂജയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Previous Post Next Post

نموذج الاتصال