ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുകയാണ് ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പരാതികൾ ഓൺലൈനായി https://ift.tt/34QNOdn ൽ നേരിട്ടോ https://ift.tt/2E7Dov5 online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം.

 

പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്. കംപ്ലയിന്റ് രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ കമ്മീഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാൻ സാധിക്കും. സിസ്റ്റത്തിലെ ഡാഷ് ബോർഡിൽ നിന്നും പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്. ഇനി മുതൽ കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും തുടർ നടപടി സ്വീകരിക്കുക. പരിപാടിയിൽ വനിതാ ശിശു വികസന മന്ത്രി വീണാ ജോർജ്, കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ശ്യാമളാ ദേവി പി പി, ജലജമോൾ ടി സി, എൻ സുനന്ദ, സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബിജു എസ് ബി തുടങ്ങിയവർ പങ്കെടുത്തു.

 

Previous Post Next Post

نموذج الاتصال