തൃശൂർ: അതിരപ്പിള്ളിയിൽ വിനോദയാത്രക്കെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു. മറ്റൊരു വിദ്യാർത്ഥിയെ കാണാതായി. അഴീക്കോട് കല്ലുങ്കൽ ഷക്കീറിന്റെ മകൻ ആദിൽഷ (14) ആണ് മരിച്ചത്. അയൽവാസിയായ തെങ്ങാകൂട്ടിൽ വീട്ടിൽ ഇർഫാൻ അലിയെയാണ് പുഴയിൽ കാണാതായത്.
Read Also : കുമളിയിൽ എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് ലോഡ്ജിൽ കയറി യുവാവിനെ ആക്രമിച്ച് പണം തട്ടി: നാല് പേർ പിടിയിൽ
ഇന്നലെ ഉച്ചക്കാണ് അഞ്ചംഗ സംഘം കാറിൽ അതിരപ്പിള്ളിയിലേക്ക് യാത്ര തിരിച്ചത്. അതിരപ്പിള്ളി ചിക്ലായി പുഴയിൽ കുളിക്കാനിറങ്ങിയ ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സീതി സാഹിബ്ബ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽഷ.