വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ് : യു​വാ​വ് അറസ്റ്റിൽ

മു​ണ്ട​ക്ക​യം: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ണ്ട​ക്ക​യം 10 സെ​ന്‍റ് കോ​ള​നി ഭാ​ഗ​ത്ത് ന​ടു​വി​ലെ​ത്തു ര​തീ​ഷി(30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മു​ണ്ട​ക്ക​യം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഉത്സവത്തിനിടെ നടന്ന ഗാനമേളയിൽ ‘ബലികുടീരങ്ങളെ’ പാടിയില്ല, ബഹളം വച്ച് സിപിഎം പ്രവര്‍ത്തകര്‍, കര്‍ട്ടൻ വലിച്ചുകീറി 

വീ​ട്ട​മ്മ​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ ഇ​യാ​ൾ മാ​ലി​ന്യം ഇ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വീ​ട്ട​മ്മ ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഇ​യാ​ൾ വീ​ട്ട​മ്മ​യെ ചീ​ത്ത വി​ളി​ക്കു​ക​യും ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​യാ​ൾ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് മുങ്ങി. തുടർന്ന്, പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

മു​ണ്ട​ക്ക​യം സ്റ്റേ​ഷ​ൻ എ​സ്ഐ പി.​എ​സ്. അ​നീ​ഷ്, രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ശ​ര​ത് ച​ന്ദ്ര​ൻ, നൂ​റു​ദ്ദീ​ൻ, ടി.​എ​സ്. ര​ഞ്ജി​ത്ത്, ര​ഞ്ജി​ത്ത് എ​സ്. നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

Previous Post Next Post

نموذج الاتصال