ജോർജിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ശിശു സംരക്ഷണ ചുമതലകൾ പങ്കിടുന്ന ദമ്പതികൾക്ക് മികച്ച സ്‌നേഹജീവിതം ഉണ്ടാകുമെന്ന് കണ്ടെത്തി. ശിശു സംരക്ഷണ ചുമതലകൾ സ്ത്രീകൾ വഹിക്കുന്ന ബന്ധങ്ങളിൽ ദമ്പതികൾ മോശമായ ലൈംഗിക ജീവിതം റിപ്പോർട്ട് ചെയ്യുന്നതായും പഠനം കണ്ടെത്തി.
പഠനമനുസരിച്ച്, പുരുഷന്മാർ ഏറ്റവും കൂടുതൽ അല്ലെങ്കിൽ എല്ലാ ശിശുപരിപാലനവും ചെയ്ത ബന്ധങ്ങളിൽ, സ്ത്രീകൾ ഉയർന്ന നിലവാരമുള്ള ലൈംഗികജീവിതം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള ലൈംഗികതയാണ് പുരുഷൻമാർ റിപ്പോർട്ട് ചെയ്തത്.
പാർട്ടി അധികാരത്തിൽ വരുമ്പോൾ നാവ് അറുത്തുമാറ്റും: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്
താഴ്ന്ന വരുമാനക്കാരും ഇടത്തരക്കാരുമായ വീടുകളിൽ നിന്നുള്ള 487 ദമ്പതികളിൽ നിന്ന് 2006-ൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. അമേരിക്കൻ സോഷ്യോളജിക്കൽ അസോസിയേഷന്റെ വാർഷിക യോഗത്തിലാണ് ഇത് അവതരിപ്പിച്ചത്.