കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതുക്കിയ സമയക്രമം, യാത്രാനിരക്ക് എന്നിവ പുറത്തിറക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഫൈനൽ ട്രയൽ റൺ പൂർത്തിയാക്കിയതിനുശേഷമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം റെയിൽവേ എടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തുന്നതാണ്. നിലവിൽ, രണ്ട് ട്രയൽ റണ്ണുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഏപ്രിൽ 19-നാണ് രണ്ടാമത്തെ ട്രയൽ റൺ പൂർത്തിയാക്കിയത്. രണ്ടാമത്തെ ട്രയൽ റൺ പൂർത്തീകരിച്ച ശേഷം രാത്രി 10.25 നാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. എട്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് ട്രെയിൻ തിരിച്ചുവരാൻ എടുത്ത സമയം. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരുന്നു വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒന്നാം ഘട്ട ട്രയൽ റണ്ണിനു ശേഷം കാസർകോട് വരെ സർവീസ് നീട്ടുകയായിരുന്നു. ട്രെയിനിന്റെ വേഗത കൂട്ടാൻ ട്രാക്കുകൾ ഉടൻ പരിഷ്കരിക്കും. ഏപ്രിൽ 25-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുക.
Also Read: സ്വാഭാവിക രീതിയില്‍ നരച്ച മുടി കറുപ്പിയ്ക്കാന്‍ ചെയ്യേണ്ടത്