അനീതിയുടെ അഞ്ച് വർഷം: അട്ടപ്പാടി മധു വധക്കേസിന്റെ വിധി ഇന്നറിയാം

അട്ടപ്പാടി മധു വധക്കേസിന്റെ അന്തിമ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് പട്ടികജാതി- പട്ടികവർഗ്ഗ പ്രത്യേക കോടതിയാണ് വിധി പറയുക. കേസിന്റെ അന്തിമവാദം മാർച്ച് 10 പൂർത്തിയാക്കിയിരുന്നു. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയാക്കി, കോടതി വിധി പ്രഖ്യാപിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്.

2018 ഫെബ്രുവരി 22- നാണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെടുന്നത്. 16 പ്രതികളാണ് കേസിൽ ഉള്ളത്. ആദ്യ ഘട്ടത്തിൽ 127 സാക്ഷികൾ ഉണ്ടായിരുന്നെങ്കിലും, വിചാരണയ്ക്കിടെ 24 പേർ കൂറുമാറി. രണ്ടുപേർ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കുകയായിരുന്നു. 2022 ഏപ്രിൽ 28- നാണ് മണ്ണാർക്കാട് എസ്.സി.എസ്.ടി ജില്ലാ പ്രത്യേക കോടതിയിൽ സ്റ്റേഷന്റെ വിചാരണ ആരംഭിച്ചത്. സാക്ഷി വിസ്താരം തുടങ്ങി 11 മാസം കൊണ്ട് 185 സിറ്റിംഗോടെയാണ് കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.

Also Read: ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ള​യ്ക്കി​ടെ സം​ഘ​ർ​ഷം : പൊ​ലീ​സു​കാ​ര​ന് പ​രി​ക്ക്, മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

Previous Post Next Post

نموذج الاتصال