
തൃശൂർ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ സിപിഎം ജാഥയുടെ ഭാഗമായി. പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നും ഇ പി ജയരാജൻ സിപിഎം ജാഥാ സ്വീകരണവേദിയിൽ പ്രസംഗിച്ചു. കറുത്ത തുണിയിൽ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാൽ നോക്കി നിൽക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു.
അക്രമ സമരം തുടർന്നാൽ ജനങ്ങൾ തെരുവിലിറങ്ങും. നമ്പി നാരായണനെ ജയിലിൽ അടപ്പിച്ചവരാണ് കോൺഗ്രസെന്ന് ഇ പി ജയരാജൻ പറഞ്ഞു. നമ്പി നാരായണൻ്റെ കുടുംബത്തെ നശിപ്പിച്ചു. ഇടതുപക്ഷത്തെ കളങ്കപ്പെടുത്തിക്കളയാമെന്ന് കരുതണ്ട. കല്ലുമെടുത്ത് അക്രമത്തിന് പോകരുത്. കോൺഗ്രസ് നാശത്തിൻ്റെ കുഴിയാണ് സൃഷ്ടിക്കുന്നത്. ഒരു കുഴൽ മാടനുണ്ട്. എന്തും പറയാമെന്ന് കരുതണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
താൻ പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നത് പ്രത്യേക നിര്‍ദേശ പ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥ ആരംഭിച്ചത് മുതല്‍ ഇ പി ജയരാജന്‍ ജാഥയില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.
ഇ പി ജയരാജന്‍ വിവാദ വ്യവസായിയെ വീട്ടില്‍ എത്തി സന്ദര്‍ശിച്ചതും വലിയ വിവാദമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മൂലമാണ് ഇപി ജയരാജന്‍ ജാഥയില്‍ നിന്നും വിട്ട് നിന്നത് എന്നാണ് വിവരം. എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ പങ്കെടുക്കുവാന്‍ തൃശൂരില്‍ എത്തിയപ്പൊഴാണ് ഇപി ജയരാജന്‍ പ്രതികരണം നടത്തിയത്.