
ആഗോളതലത്തിൽ നിന്നും പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് എക്സ്പിരിയോൺ ടെക്നോളജീസ്. ഐഎൻസി മാഗസിൻ തയ്യാറാക്കിയ റാങ്കിംഗ് പട്ടികയിലാണ് ഇത്തവണ എക്സ്പിരിയോൺ ടെക്നോളജീസ് ഇടം നേടിയിരിക്കുന്നത്. ഇതോടെ, അതിവേഗത്തിൽ വളരുന്ന 100 കമ്പനികളുടെ പട്ടികയിലാണ് എക്സ്പിരിയോൺ ടെക്നോളജീസിന് ഇടം നേടാൻ സാധിച്ചിട്ടുള്ളത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പ്രോഡക്ട്സ് എൻജിനീയറിംഗ് കമ്പനിയായ എക്സ്പിരിയോൺ ടെക്നോളജീസ് ഇതിനോടകം തന്നെ ആഗോളതലത്തിലും, ദേശീയതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.
അരിസോണ, ന്യൂ മെക്സിക്കോ, ഒക് ലഹോമ, ടെക്സസ് തുടങ്ങിയ നഗരങ്ങൾ ആസ്ഥാനമായുള്ള അതിവേഗം വളരുന്ന സ്വകാര്യ കമ്പനികളുടെ ഏറ്റവും അഭിമാനകരമായ റാങ്കിംഗാണ് ഐഎൻസി 5000. മുൻപ് തുടർച്ചയായ അഞ്ച് വർഷം ദേശീയ തലത്തിലുള്ള പട്ടികയിൽ ഇടം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. മികച്ച നേട്ടം കൈവരിച്ചതോടെ, പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനുള്ള നീക്കത്തിലാണ് എക്സ്പിരിയോൺ ടെക്നോളജീസ്.
Also Read: വയോധികരായ ദമ്പതികളെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍